ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും

പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിക്കും.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. പുതിയ
മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിക്കും.

അതേസമയം, ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജിവാള്‍ അറിയിക്കും. തുടര്‍ന്ന് ഓരോ എംഎല്‍എമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.

Exit mobile version