തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാപൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നാവായിക്കുളം പറകുന്നില്‍ അനിതയെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒയാണ് അനിത. തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി.
സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു.
കൂടാതെ ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
Discussion about this post