സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്നും വീണു, മലയാളി യുവാവിന് ബംഗളൂവില്‍ ദാരുണാന്ത്യം

death|bignewslive

ബംഗലൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണ് മലയാളി യുവാവ് ബംഗളൂവില്‍ മരിച്ചു. ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ ആണ് മരിച്ചത്.

ഇരുപത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വീണു കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹെബ്ബാളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സുഹൃത്തുക്കളെ കാണുന്നതിനായി മജസ്റ്റിക് സ്റ്റോപ്പില്‍ നിന്നും സോലദേവനഹള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെയുണ്ടാകും.

Exit mobile version