ആലപ്പുഴ: ജപ്തിക്കിരയായ നിര്‍ധനന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന് എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി പണമടച്ച് തിരികെ എടുത്ത് നല്‍കിയത്.
രാജപ്പന്റെ ഭാര്യ മിനി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലാണ്.
മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകള്‍ ആരഭിയും മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ആരഭിക്ക് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. കേരള ബാങ്ക് ജപ്തി ചെയ്ത ഇവരുടെ വീടിന്റെ ആധാരം ഒരു ലക്ഷത്തി എഴുപതിനായിരം രൂപ അടച്ചാണ് സുരേഷ് ഗോപി ബാങ്കില്‍ നിന്ന് വീണ്ടെടുത്തത്.
അതേസമയം, ചികിത്സയുടെ കാര്യത്തിന് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവര്‍ക്ക് പണം നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Discussion about this post