തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കുന്നത് ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍ സീസണുകളിലാണ്. എന്നാല്‍ ഇത്തവണത്തെ ഓണനാളില്‍ മദ്യവില്‍പ്പന കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഓണക്കാലത്തെ മദ്യവില്പനയില്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടിരൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇത്തവണ 701 കോടി രൂപയുടെ വില്പനയാണ് ഇത്തവണ നടന്നത്.
കഴിഞ്ഞ വര്‍ഷം 715 കോടി രൂപയുടെ വില്പനയാണ് നടന്നത്. എന്നാല്‍ ഇത്തവണ ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്പനയില്‍ ഗണ്യമായ കുറവുണ്ടായി. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്പനയില്‍ നാലുകോടിയുടെ വര്‍ദ്ധന ഉണ്ടായതായി ബെവ്കോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.