കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, കാറോടിച്ച അജ്മലും വനിതാ ഡോക്ടറും മദ്യലഹരിയിലായിരുന്നുവെന്ന് വിവരം

accident|bignewslive

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയായ 45കാരിയുടെ മരണത്തിനിരയായ വാഹനം ഓടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പൊലീസ്.

അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിന് ശേഷമാണ് കാറില്‍ സഞ്ചരിച്ചത്. അപകടത്തിന് മുന്‍പ് ഇവര്‍ മദ്യപിക്കുന്നത് കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. കുഞ്ഞുമോളുടെ കഴുത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട അജ്മലിനെ ശാസ്താംകോട്ട പതാരത്ത് നിന്നുമാണ് പിടികൂടിയത്.

കുഞ്ഞുമോള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടം നടന്നയുടന്‍ തന്നെ കാറും കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Exit mobile version