കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 23കാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് ബട്ടത്തൂര്‍ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോട്ടിക്കുളം വെടിത്തിറക്കാലിലെ രവിയുടെ മകന്‍ സിദ്ധാര്‍ത്ഥ് (23) ആണ് മരിച്ചത്. കൂടെ സ്‌കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവിനെ (22)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version