മലപ്പുറം: മലപ്പുറത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി.
നേരത്തെ 26 പേരായിരുന്നു പട്ടികയിലുള്ളത്. തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.
തിരുവാലി പഞ്ചായത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി.
നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ബെംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ 23 കാരന്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.