കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന 55കാരന്‍ മരിച്ചു

acident death|bignewslive

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം.
കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് ആണ് മരിച്ചത്.

കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍, ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഷെരീഫിനെ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൂടരഞ്ഞി ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു ഷെരീഫ്.

Exit mobile version