പേരാമ്പ്രയിലെ ജനവാസമേഖലയില്‍ കാട്ടാന, പരിഭ്രാന്തരായി നാട്ടുകാര്‍

elephant|bignewslive

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. ആനയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് നാട്ടുകാര്‍ ആനയെ കണ്ടത്.

പന്തിരിക്കര ഭാഗത്തും പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയിറങ്ങിയത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടു. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.

Exit mobile version