കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് കഴിഞ്ഞയാഴ്ച മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി.തുടർന്ന് സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
ഈ ഫലം പോസിറ്റീവ് ആയാലെ നിപ സ്ഥിരീകരിക്കൂ.