ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു

കണ്ണൂര്‍: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്.

ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികില്‍ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version