കൊച്ചി: പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് മരിച്ചു. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. സംഭവത്തില്‍ കാറോടിച്ച ഉദയംപേരൂര്‍ സ്വദേശി വിനോദ് (52)നെ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ടോറസ് ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാന്‍ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയര്‍ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ലതീഷ് മരിച്ചു.
Discussion about this post