ഓണം അവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

ഓണാഘോഷത്തോടെയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാല്‍ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

Exit mobile version