തിരുവനന്തപുരം: വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന് ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മന്ത്രി കെ രാജന്.
ശ്രുതിയെ തനിച്ചാക്കില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരന് ജെന്‍സന്റെ വേര്പാടിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Discussion about this post