തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു, 18 കുട്ടികൾക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടം. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version