ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീല കവറുകള്‍, ആദ്യഘട്ടത്തില്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 50,000 കവറുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

health minister | bignewslive

തിരുവനന്തപുരം: ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീല നിറത്തിലുള്ള പ്രത്യേക കവറുകള്‍ ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഈ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതുപോലെ നീല കവറുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നീല കവര്‍ അവരും തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version