കടബാധ്യത, ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

death|bignewslive

കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍വാസികള്‍ വാതില്‍ വെട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് കുട്ടികളില്ല.

Exit mobile version