വളവില്‍ വെച്ച് ലോറി ബൈക്കില്‍ ഇടിച്ചുകയറി അപകടം, 21കാരന് ദാരുണാന്ത്യം

death|bignewslive

മലപ്പുറം: വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ 21കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. കാളമ്പാടി സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ബൈക്കില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു അക്ബര്‍ അലി. എതിര്‍ ദിശയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

വളവില്‍ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ അലി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുരിങ്ങേക്കല്‍ സുലൈമാന്റെ മകനാണ്.

Exit mobile version