വയനാട്ടിലെ വാഹനാപകടം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകാരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു

വയനാട്: വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജെന്‍സണ്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. കല്‍പറ്റയിലെ വെള്ളാരംകുന്നില്‍വെച്ച് സ്വകാര്യ ബസും വാനും കൂട്ടിയിടിക്കുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സണ്‍. അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം വാനില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ബസ്സില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കുണ്ട്.

Exit mobile version