നിപ്പ വൈറസ്; സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് ജോലിയായില്ല; നിരാഹാര സമരത്തിലേക്ക്….

കോഴിക്കോട്: നിപ്പ വൈറസ് കേരളത്തില്‍ പടര്‍ന്ന് പിടിച്ച സമയത്ത് ആശുപത്രികളില്‍ സേവനം നടത്തിയ ജീവനക്കാരെ തയഞ്ഞെന്ന് ആരോപണം. ജീവനക്കാര്‍ ഇപ്പോള്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നു. സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാരാണ് പ്രതിഷേധത്തിനൊടുങ്ങുന്നത്. ഇവര്‍ക്ക് ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞെങ്കിലും നടപ്പിലായില്ല.

മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്.നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്.

Exit mobile version