തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ്. കൃഷി മന്ത്രി പി പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കര്‍ഷക ചന്തകളുടെയും സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് കര്ഷകച്ചന്തകള് പ്രവര്‍ത്തിക്കുക. വിപണിയിലൂടെ 10 ശതമാനം അധികം വില നല്‍കിയാണ് കൃഷിക്കാരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സംഭരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും.
Discussion about this post