ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരണം. സുഭദ്രയുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉള്‍പ്പടെയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാന്റേഡ് ഉപയോഗിച്ചിരുന്നു.
അതേസമയം, ഈ വീട്ടില്‍ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post