കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം, കലവൂരില്‍ നിന്ന് മൃതദേഹം കണ്ടെത്തി

murder|bignewslive

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെന്ന 73കാരിയുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.

മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് ഇവര്‍ ഒളിവിലാണെന്നാണ് വിവരം. സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. എന്നാല്‍ ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂരിലെത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം തോന്നിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തിയത. . മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചത്.

Exit mobile version