വീടിനുമുന്നില്‍ വെച്ച് ബൈക്കിടിച്ചു, പരിക്കേറ്റ 56കാരനെ കണ്ടത് ഏറെ നേരം കഴിഞ്ഞ്, ദാരുണാന്ത്യം

death|bignewslive

കോഴിക്കോട്: അമ്പത്തിയാറുകാരന്‍ ബൈക്കിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. മണമല്‍ സ്വദേശി ദിനേശാണ് മരിച്ചത്.

വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിനേശനെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്ന് ഡ്രൈനേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Exit mobile version