കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തിനശിച്ചു

കൊല്ലം: ചിതറയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറാണ് തീപിടിച്ചത്. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആളപായം ഇല്ല.

ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടന്‍ കാര്‍ നിര്‍ത്തി ഇവര്‍ രക്ഷപ്പെട്ടു. അതുകൊണ്ട് തന്നെ വന്‍ ദുരന്തം ഒഴിവായി.

കടയ്ക്കലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

Exit mobile version