തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുടെ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിമല്‍, കുമാര്‍ എന്നിവര്‍ക്കാണ് കിഴക്കേക്കോട്ടയിലും ശ്രീകണ്‌ഠേശ്വരത്തും വച്ച് പരിക്കേറ്റത്.

സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശി മുത്തുവിനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിലെടുത്തു. മൂന്നു പേരും മദ്യപിച്ച് പിരിഞ്ഞ ശേഷമായിരുന്നു ആക്രമണം. എന്നാല്‍ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version