മലപ്പുറത്ത് ഭൂചലനം?, ഇടിമുഴക്കം പോലെ ശബ്ദമുണ്ടായെന്ന് നാട്ടുകാര്‍

മലപ്പുറം: മലപ്പുറത്ത് ഭൂചലനം. അമരമ്പലം പഞ്ചായത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയാണ് സംഭവം.

പതിനഞ്ചാം വാര്‍ഡില്‍ അച്ചാര്‍ കമ്പനി, പന്നിക്കോട് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലെ ശബ്ദമുണ്ടായെന്നും തുടര്‍ന്ന് നേരിയ രീതിയില്‍ ഭൂമി കുലുക്കം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു.

വീടിന്റെ ജനലുകള്‍ തരിക്കുകയും മേല്‍ക്കൂര ഇളകുകയും ചെയ്തു. 11 ഓളം വീടുകളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടു. അതേസമയം, ഭൂമി കുലുക്കത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

Exit mobile version