ഹരിപ്പാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികന് മരിച്ചു. മുട്ടം വലിയകുഴി മാധവം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് ഉജ്വല്‍ (29) ആണ് മരിച്ചത്. ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമില്‍ വാഹനം സര്‍വീസിന് നല്കി നടന്നു വരുമ്പോള്‍ കാറിടിക്കുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു. ജോലിസ്ഥലമായ അസാമില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വല്‍ അവധിക്ക് നാട്ടിലൈത്തിയത്.
Discussion about this post