സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി, ബംഗളൂരു പൊലീസിന് കൈമാറും

ranjith|bignewslive

കോഴിക്കോട്: പ്രമുഖ മലയാള സിനിമാസംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബംഗളൂരു പൊലീസിന് കൈമാറും. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്.

ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഈ കേസാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്.

രഞ്ജിത് ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പൊലീസിന് കൈമാറുന്നത്.

Exit mobile version