ഡെര്‍ബി: മകനെ കാണാനായി യുകെയിലെത്തിയ അറുപത്തിയേഴുകാരനായ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ വരിക്കമാക്കല്‍ സ്കറിയ ആണ് ഡെര്‍ബിയില്‍ അന്തരിച്ചത്.
തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടാണ് സ്കറിയ. ഡെര്‍ബിയില്‍ താമസിക്കുന്ന മകന് സച്ചിന് ബോസിന്റെ ഭവനം സന്ദര്‍ശിക്കാനാണ് ഒരു മാസം മുമ്പ് സ്കറിയ റിട്ടേര്‍ഡ് അധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം എത്തിയത്.
സ്കോട്ലന്ഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് ഡെര്‍ബിയില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം നടക്കിനിറങ്ങിയ സ്കറിയ, തിരിച്ചു വരാന്‍ താമസിച്ചിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍, വഴിയില്‍ ബോധരഹിതനായി വീണുകിടന്ന ഏഷ്യക്കാരനെ ആംബുലന്‍സ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാന്‍ കഴിഞ്ഞു.
ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് തങ്ങളുടെ പിതാവാണ് അതെന്ന് സച്ചിനും കുടുംബവും അറിയുന്നത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറച്ചു കാലം മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കുവാനുള്ള സച്ചിന്റെ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവര്‍ന്നെടുത്തത്.
Discussion about this post