ചെര്‍പ്പുളശ്ശേരി: പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാടാണ് സംഭവം. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകന്‍ സുഹൈറാണ് മരിച്ചത്.
കുലുക്കല്ലൂര്‍ ആനക്കല്‍ നരിമടക്കു സമീപത്തുനിന്നാണ് സുഹൈര്‍ പുഴയില്‍ ചാടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നരിമടക്കു സമീപം പരിശോധനക്കു വന്ന എക്സൈസ് സംഘത്തെ കണ്ട് ഭയന്നാണ് സുഹൈര്‍ പുഴയില്‍ ചാടിയത്.
പിന്നീട് സുഹൈറിനെ കാണാതാവുകയായിരുന്നു. പതിനേഴുകാരനെ കണ്ടെത്താനായി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.