കൊച്ചി: നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി കേരളാ ടൂറിസം വകുപ്പ്. ഫേസ്ബുക്കിലൂടെ മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ് എന്നും ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇവിടെ നടന്നുവരുന്നുണ്ടെന്നും പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി കഴിഞ്ഞുവെന്നും ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ശ്രീ. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍,
ഒപ്പം ടൂറിസം വകുപ്പിന്റെ
പിറന്നാള്‍ സമ്മാനവും..
നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിന്റെ ഈ ജന്മദിനത്തില്‍ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കികഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.
Discussion about this post