തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. തൃശൂരിലാണ് സംഭവം. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ ആണ് മരിച്ചത്.
അമ്പത്തിനാല് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയെത്തിയത്.
ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.
Discussion about this post