കൊച്ചി: 2025 നവംബര്‍ മുതല്‍ കാക്കനാട്ടേക്കും കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള സ്റ്റേഷന്റെയും വയഡക്ടിന്റെയും നിര്‍മാണത്തിന് തുടക്കമായി. കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനടുത്തുള്ള സ്റ്റേഷന്റെ നിര്‍മാണമാണ് തുടങ്ങിയത്.
2025 നവംബര്‍ മുതല്‍ കാക്കനാട്ടേക്കുള്ള മെട്രോയുടെ യാത്ര ആരംഭിക്കുന്നതിനായി അതിവേഗത്തിലുള്ള നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൂടുതല്‍ ഇടങ്ങളിലേക്ക് മെട്രോ വ്യാപിപ്പിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുതിയ സ്‌ട്രെച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഐടി മേഖലയിലുള്‍പ്പെടെ തൊഴിലെടുക്കുന്ന കൊച്ചിയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമാകും.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട മെട്രോ നിര്‍മാണത്തിന്റെ കരാര്‍ അഫ്‌കോണ്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിനാണ്. അടുത്ത വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടാം ഘട്ട സര്‍വീസ് തുടങ്ങാനാകുമെന്നാണ് കെഎംആര്‍എല്‍ കണക്കുകൂട്ടുന്നത്.