തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം.
എന്നാല്‍ ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനില്‍ മധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്നാണ് ബാഗ് കണ്ടെത്തിയത്. ശോഭ എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. പിന്നാലെ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പോലീസുകാര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post