ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, 25കാരന് ദാരുണാന്ത്യം

DEATH|BIGNEWSLIVE

കോട്ടയം: വാഹനാപകടത്തില്‍ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. പാക്കില്‍ സ്വദേശി നിഖില്‍ ജോണ്‍സണ്‍ ആണ് മരിച്ചത്.

നിഖില്‍ സഞ്ചരിച്ച ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുളങ്കുഴയില്‍ വെച്ച് ഉച്ചയ്ക്ക് 2.15തോടെയായിരുന്നു അപകടം സംഭവിച്ചത്.

കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version