ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

മംഗളൂരു: മംഗളൂരു – ഉഡുപ്പി ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. സൂറത്കല്‍ എന്‍ഐടികെ പഴയ ടോള്‍ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ഉഡുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കുന്ദാപുര സ്വദേശിയുടെ കാറാണ് എഞ്ചിന് തീപിടിച്ച് കത്തി നശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറില്‍ തീ പടര്‍ന്നതോടെ ഡ്രൈവര്‍ എന്‍ഐടികെക്ക് എതിര്‍വശത്തുള്ള റോഡില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. തൊട്ടു പിന്നാലെ കാറിനെ തീ പൂര്‍ണമായും കത്തിനശിച്ചു.

രാവിലെ ഒമ്പത് മണിയോടെ ഉഡുപ്പിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് അമിതവേഗതയില്‍ വരുമ്പോഴാണ് സംഭവം എന്ന് നാട്ടുകാര്‍ പറയുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. സ്ഥലത്ത് വാഹനഗതാഗതം നിര്‍ത്തിവെച്ച് ആളുകളെ അകറ്റി. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്ത് എത്തുമ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Exit mobile version