തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്ഷന് വിതരണം ചെയ്യും. ഈ മാസം പതിനൊന്നാം തീയതി മുതല്‍ പെന്ഷന് വിതരണം തുടങ്ങും.
പെന്ഷന് അര്‍ഹരായവര്‍ക്ക് ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയാണ് നല്‍കുക. ഈ മാസം പെന്ഷന് ലഭിച്ചവര്‍ക്ക് ഇനി 3200 രൂപ കൂടി കൈയില്‍ കിട്ടും.
ഇതിനായി 1700 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. കേന്ദ്രം 4500 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കിയതോടെയാണ് പെന്ഷന് വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post