അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, സംഭവം കണ്ണൂരില്‍

കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.

കണ്ണൂര്‍: അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാന്‍ പറഞ്ഞതിനാണ് പ്രകോപനമെന്നാണ് പരാതി. വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറില്‍ ചവിട്ടുകയും ചെയ്തുവെന്നാണ് അധ്യാപകന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version