ചികിത്സയ്ക്ക് എത്തിയപ്പോള്‍ പരിചയപ്പെട്ടു, പിന്നീട് സൗഹൃദം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 24കാരന്‍, അറസ്റ്റ്

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24കാരന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് രണ്ടുതൈയ്യില്‍ വെളിവീട്ടില്‍ അനന്ദു (24)വിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്ത അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അനന്ദു ഇവിടെയെത്തിയ പതിനാല് വയസുള്ള പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് 14കാരിയെ ആലപ്പുഴ ബീച്ചിലും പരിസരത്തും വെച്ചു അനന്ദു പീഡിപ്പിക്കുകയായിരുന്നു.

Exit mobile version