ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് പരിക്ക്

accident|bignewslive

തിരുവനന്തപുരം: ഓട്ടോ മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഈഴാക്കോടില്‍ സേവ്യറിന്റെ ന്റെയും ലേഖ റക്‌സണിന്റെയും ഏക മകള്‍ ഫ്രാന്‍സിക ആണ് മരിച്ചത്.

പത്തൊമ്പതുവയസ്സായിരുന്നു. വിഴിഞ്ഞം കോട്ടുകാല്‍ മരുതൂര്‍ ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ ടി.ടി.സി സ്‌കൂളിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് ഫ്രാന്‍സിക.

അപകടത്തില്‍ സുഹൃത്തുക്കളായ കാസര്‍കോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, ഓട്ടോ ഡ്രൈവര്‍ വെങ്ങാനൂര്‍ സ്വദേശി സുജിത് എന്നിവര്‍ക്കും പരിക്കേറ്റു.

വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോയെ എതിരെ തെറ്റായ ദിശയില്‍ നിന്ന വന്ന ആപെ മോഡല്‍ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം – ബാലരാമപുരം റോഡിന്‍ മുള്ള് മുക്കിന് സമീപത്തുവെച്ചായിരുന്നു അപകടം.

ഓട്ടോക്കടിയില്‍പെട്ട മൂന്ന് പേരെയും നാട്ടുകാര്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫ്രാന്‍സികയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകട ശേഷം നിര്‍ത്താതെ പോയ ഓട്ടോയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.

Exit mobile version