സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി, ഷോക്കേറ്റ് 27കാരന് ദാരുണാന്ത്യം

death|bignewslive

കോഴിക്കോട്: യുവാവ് ആശുപത്രി കാന്റീനില്‍ വെച്ച് ഷോക്കേറ്റ് മരിച്ചു. കോഴിക്കോടാണ് സംഭവം. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു.

കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്.

ഇവിടെ വെച്ചാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version