തൃശൂര്‍: തൃശൂര്‍ സിറ്റിയില്‍ ഡി ഹണ്ടിന്റെ ഭാഗമായി നടന്ന 14 ദിവസത്തെ പരിശോധനയില്‍ 305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 313 പ്രതികളില്‍ 312 പേരെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ പ്രധാനികളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് ഡ്രഗ്സ് വേട്ട ഒല്ലൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. കേസില്‍ ഡ്രഗ്സ് നിര്‍മാണ ലാബ് കണ്ടെത്തുകയും സുപ്രധാന കണ്ണികളായ പ്രതികളെ പിടികൂടുകയും ചെയ്തു.
ഓണവുമായി ബന്ധപ്പെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര് ഇളങ്കോ പറഞ്ഞു.
Discussion about this post