മാനന്തവാടിയില്‍ ഉപയോഗിക്കാത്ത കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ 75 വയസ്സ് പ്രായമുള്ള വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

ഇന്നലെ മുതല്‍ കുഞ്ഞാമിയെ കാണാതായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തുണ്ട്.

Exit mobile version