തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ പി സതീദേവി. അതിനാല്‍ പരിശോധന നടത്തുമെന്നും സതീദേവി പറഞ്ഞു.
ഇവിടങ്ങളില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാഭല്യത്തില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുമെന്നും സതീദേവി പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹര്‍ജികള്‍ കേള്‍ക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.