തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാഭല്യത്തില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുമെന്നും സതീദേവി പറഞ്ഞു.