ഇടുക്കി: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ആദിവാസി കോളനികളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. ‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post