തിരുവനന്തപുരം: ശബരിമലയില്‍ താന്‍ നിവധി തവണ പോയിട്ടുണ്ട്. ഇന്ന് മുറവിളിക്കൂട്ടുന്ന പല തന്ത്രിമാര്‍ക്കും ഈ കാര്യം അറിയാമെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ്. പൈസയോ വലിയ കാണിക്കകളോ സ്വാധീനമോ ഉണ്ടെങ്കില്‍ ശബരിമലയില്‍ പോകുക മാത്രമല്ല ദുബായിലേക്ക് പെട്രോള്‍ കയറ്റി അയക്കുക വരെ ചെയ്യാമോന്നും അവര്‍ വിമര്‍ശിക്കുന്നു. ഇതുവരെ ഈ രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ്. പോയില്ല പോകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് തന്ത്രിയെ മാനം കെടുത്താതെ ഇരിക്കാനാണ്. ഇനി അതിന്റെ ആവശ്യമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
തന്‍െ ആഗ്രഹം മുഖ്യമന്ത്രിയേയും ദേവസ്വം മന്ത്രിയേയും അറിയിച്ചു. താനൊരു ഭക്തയാണെന്നും തനിക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയാല്‍ ശബരിമലയില്‍ വരാന്‍ താല്‍പര്യമുണ്ടെന്നും ലക്ഷ്മി മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
എന്നാല്‍ ലക്ഷ്മിയുടെ ചോദ്യത്തിന് ‘ലക്ഷ്മിക്ക് ഇപ്പോള്‍ പോകണോ അന്തസായി പോകണോ’ എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ മറുചോദ്യം. ആക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനത്തെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ച സാഹചര്യത്തിലാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും, ഞാന്‍ കടുത്ത ഭക്തയാണ്, ഞാന്‍ വരട്ടെയെന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയവുമായി സംബന്ധിച്ച് മന്ത്രിയോട് സംസാരിച്ചുവെന്നും മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം അന്തസോടെ വന്നാല്‍ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു.
Discussion about this post