താനെ: ബിസ്കറ്റ് നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി മൂന്ന് വയസുകാരന് മരിച്ചു. ആയുഷ് ചൗഹാന് എന്ന കുട്ടിയാണ് മരിച്ചത്. യന്ത്രത്തിനുള്ളില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ അംബര്‍നാഥിലാണ് സംഭവം.
അംബര്‍നാഥിലെ ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേ കൃഷ്ണ ബിസ്ക്കറ്റ് കമ്പനിയിലാണ് സംഭവം. ഈ ഫാക്ടറിക്ക് സമീപത്താണ് ആയുഷിന്റെ കുടുംബം താമസിച്ചിരുന്നത്. ആയുഷിന്റെ അമ്മ പൂജ കുമാരി ആണ് ബിസ്കറ്റ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.
പൂജ ആയുഷിനെയും എടുത്താണ് ഭക്ഷണപ്പൊതികളുമായി കഴിഞ്ഞ ദിവസം ബിസ്കറ്റ് കമ്പനിയില്‍ എത്തിയത്. ആയുഷ് മെഷീന്റെ അടുത്തേക്ക് ഓടി. പ്രവര്‍ത്തിക്കുന്ന മെഷീനില്‍ ചാരി നിന്ന് ബിസ്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡില്‍ കുടുങ്ങി കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ മെഷീന് ഓഫ് ചെയ്ത് ആയുഷിനെ ഉല്ലാസ് നഗറിലെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post